31-July-2023 -
By. news desk
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് (എച്ച് സി ഐ എല്‍) തങ്ങളുടെ പുതിയ ഇടത്തരം എസ് യു വി ആയ ഹോണ്ട എലിവേറ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു. രാജസ്ഥാനിലെ തപൂക്കരയിലുള്ള കമ്പനിയുടെ അത്യാധുനിക കേന്ദ്രത്തിലാണ് കാറിന്റെ പ്രൊഡക്ഷന് തുടക്കം കുറിച്ചത്.ഇതോടെ ആഗോള എസ് യു വി ആദ്യമായി നിര്‍മ്മിക്കുന്ന രാജ്യമായി ഇന്ത്യ മാറി. 90%ലധികം പ്രാദേശികവല്‍ക്കരണത്തോടേയാണ് എലിവേറ്റ് നിര്‍മ്മിക്കുക.സെപ്റ്റംബറിലാണ് പുതുപുത്തന്‍ ഹോണ്ട എലിവേറ്റിന്റെ പുറത്തിറക്കലും വിതരണവും ഒരുപോലെ ആരംഭിക്കുന്നത്. പുറത്തിറക്കലിനു മുന്‍പുള്ള എലിവേറ്റിന്റെ ബുക്കിങ്ങ് നിലവില്‍ തന്നെ കമ്പനി ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
തങ്ങളുടെ എസ് യു വി നിര്‍മ്മാണ യാത്രയിലെ നിര്‍ണ്ണായക നാഴികക്കല്ലാണ് താണ്ടുന്നതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡിന്റെ പ്രസിഡന്റും സി ഇ ഒ യുമായ തക്കുയ സുമുറ പറഞ്ഞു.ഹോണ്ട എലിവേറ്റ് എന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാറിന്റെ നിര്‍മ്മാണം ആരംഭിക്കുകയാണ്.
ആഗോള തലത്തില്‍ ഈ കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞതിനുശേഷം രാജ്യത്തുടനീളം ഉപഭോക്താക്കളില്‍നിന്നും അഭൂതപൂര്‍വ്വമായ പ്രതികരണമാണ് എലിവേറ്റിന് ലഭിച്ചിരിക്കുന്നത്. എലിവേറ്റിന്റെ വ്യാവസായിക ഉല്‍പ്പാദനം ആരംഭിക്കുന്ന ആദ്യ രാജ്യം എന്നുള്ള നിലയില്‍ അങ്ങേയറ്റം അഭിമാനിക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ ബിസിനസ്സിന്റെ ഒരു സുപ്രധാന തൂണായി അത് അതിവേഗം മാറുമെന്നും തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇടത്തരം എസ് യു വി കളുടെ ഗണത്തില്‍ ഹോണ്ടയുടെ ഏറ്റവും പുതിയ വാഗ്ദാനമായ എലിവേറ്റ് കരുത്തുറ്റതും പൗരുഷം തുളുമ്പുന്നതുമായ ബാഹ്യ രൂപകല്‍പ്പനയ്‌ക്കൊപ്പം ആകര്‍ഷകമായ മുന്‍ഭാഗം, തിളങ്ങുന്ന ക്യാരക്ടര്‍ ലൈനുകള്‍, അനുപമമായ പിന്‍ഭാഗ രൂപകല്‍പ്പന എന്നിവയെല്ലാം കോര്‍ത്തിണക്കി കൊണ്ട് അതിശക്തമായ റോഡ് സാന്നിദ്ധ്യമുള്ള ഒരു വാഹനമായാണ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്.
മനുഷ്യന്‍ പരമാവധി, യന്ത്രം പരിമിതം എന്ന ഹോണ്ടയുടെ രൂപകല്‍പ്പനാ തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി കൊണ്ട് എലിവേറ്റ് വാഗ്ദാനം ചെയ്യുന്നത് അല്‍ഭുതപ്പെടുത്തുന്ന വിശാലമായ അകത്തളവും ഉന്നത നിലവാരമുള്ള വീല്‍ ബെയ്‌സും വിശാലമായ ഹെഡ് റൂമും കാല്‍മുട്ടുകള്‍ക്കുള്ള ഇടവും ലഗ്ഗ് റൂമും 458 ലിറ്റര്‍ വ്യാപ്തിയുള്ള വലിയ കാര്‍ഗോ സ്‌പേസുമാണ്. വി ടി സിയോടു കൂടിയ 1.5 ലിറ്റര്‍ ഐവിടെക് ഡിഒഎച്ച്‌സി പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന് കരുത്ത് നല്‍കുന്നത്. 6സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എംടി ), കണ്ട്യുനസ്ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സി വി ടി) മോഡലുകള്‍ ഒരുപോലെ ഉണ്ട് ഇതിന്. പരമാവധി 89 കെ ഡബ്ലിയു (121 പി എസ്) കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഈ എഞ്ചിന് 4300 ആര്‍ പി എമ്മില്‍ 145 എന്‍ എം പരമാവധി ടോര്‍ക്കുമുണ്ട്.
ഹോണ്ട സെന്‍സിങ്ങിന്റെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എ ഡി എ എസ്) എന്ന ആപ്ലിക്കേഷനും ഇതില്‍ ഉള്‍പ്പെടുന്നു. കാറിനെ റിമോട്ടായി നിയന്ത്രിക്കുവാനും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുന്ന തരത്തില്‍ കാലികമായ പ്രധാനപ്പെട്ട നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്ന കണക്റ്റഡ് കാര്‍ അനുഭവമായ ഹോണ്ട കണക്റ്റ് എന്ന സവിശേഷതയും എലിവേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. . ഉപഭോക്താക്കളുടെ വ്യത്യസ്തമായ പരിഗണനകളും താല്‍പ്പര്യങ്ങളും ഉള്‍പ്പെടുത്തുവാന്‍ വേണ്ടി അതില്‍ സിംഗിള്‍ടോണ്‍, ഡ്യുവല്‍ടോണ്‍ വേരിയന്റുകളുമുണ്ട്. ഫിനിക്‌സ് ഓറഞ്ച് പേള്‍ (പുതിയ നിറം), ഒബ്‌സീഡിയന്‍ ബ്ലൂ പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, ലൂണാര്‍ സില്‍ വര്‍ മെറ്റാലിക്, മെറ്റിയോറോയ്ഡ് ഗ്രേ മെറ്റാലിക് എന്നിങ്ങനെയുള്ള നിറങ്ങള്‍ റോഡില്‍ എളുപ്പം തിരിച്ചറിഞ്ഞ് ആകര്‍ഷണം പിടിച്ചെടുക്കുന്ന തരത്തിലുള്ള സാന്നിദ്ധ്യമാണ് സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.